ജനിതക മാറ്റം വന്ന കൊവിഡ് : കോ‍ഴിക്കോട് സ്വദേശികളുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജനിതകമാറ്റം വന്ന കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇവർ നിരീക്ഷണത്തിൽ തുടരും. ചികിത്സയിലുള്ള 2 പേരുടെയും ആരോഗ്യനില തൃപ്തികരം. കോഴിക്കോട് ജില്ലയിൽ വാക്സിൻ ട്രയൽ റൺ ജനുവരി 9ന് നടക്കുമെന്ന് ഡി എം ഒ ഡോക്ടർ വി ജയശ്രീ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ലണ്ടനിൽ നിന്ന് കോഴിക്കോടെത്തിയ അച്ഛനും രണ്ടര വയസുകാരിക്കും ജനിതകമാറ്റം വന്ന കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. എന്നാൽ വീട്ടിലുള്ള 5 പേരും നിരീക്ഷണത്തിൽ തുടരുമെന്ന് ഡി എം ഒ ഡോ. വി ജയശ്രീ അറിയിച്ചു.

ചികിത്സയിലുള്ള 2 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി എം ഒ പറഞ്ഞു. ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയത ശേഷം 92 പേരാണ് ബ്രിട്ടനിൽ നിന്ന് കോഴിക്കോട് എത്തിയത്. ജില്ലയിൽ കൊവിഡ് വാക്സിനായി സർക്കാർ – സ്വകാര്യ മേഖലയിലെ 33163 പേരാണ് രജിസ്റ്റർ ചെയത്. പി എച്ച് സി, സി എച്ച് സി, സർക്കാർ ആശുപത്രികൾ ഉൾപ്പെടെ 97 വാക്സിൻ സൈറ്റുകൾ തയ്യാറാക്കി. ട്രയൽ റൺ ജനുവരി 9ന് നടക്കുമെന്ന്‌ ഡി എം ഒ, പറഞ്ഞു. ജില്ലയിൽ വാക്സിൻ സൂക്ഷിക്കാനായി മലാപ്പറമ്പ് റീജിയണൽ ലബോറട്ടറിയിലാണ് വാക്സിൻ സ്റ്റോർ സജ്ജമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...