കശ്മീരി മുസ്ലിമുകൾക്ക് എതിരായി ആക്രമണത്തിന് ആഹ്വാനം ; മുതിര്‍ന്ന ബി.ജെ.പി നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കശ്മീരി മുസ്ലിമുകൾക്ക് എതിരെ അപകീർത്തികരമായ പരാമർശത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസ് എടുത്ത് ജമ്മുകശ്മീര്‍ പോലീസ്. ബി.ജെ.പി മുതിര്‍ന്ന നേതാവ് വിക്രം റൺദ്ദാവക്കെതിരെയാണ് ജമ്മുകശ്മീര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി 20 പാക്കിസ്താന്‍റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു വിക്രം റൺദ്ദാവയുടെ വിവാദ പരാമർശം. അഭിഭാഷകനായ മുസാഫിര്‍ അലി ഷായുടെ പരാതിയിലാണ് ബാഹു ഫോര്‍ട്ട് പോലീസ് കേസ് എടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വിക്രം റൺദ്ദാവ വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ , 505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും റണ്‍ദ്ദാവയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ പാക്ക് വിജയം ആഘോഷിച്ച കശ്മീമീരി മുസ്ലിമുകള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തായിരുന്നു വിക്രം റൺദ്ദാവയുടെ വിവാദ പരാമർശം.

മുന്‍ എംഎല്‍എയും നിലവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമാണ് റണ്‍ദ്ദാവ. പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനുമായിരുന്നു ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടത്. ജമ്മുവില്‍ നടന്ന ഒറു പൊതുയോഗത്തിലായിരുന്നു റണ്‍ദ്ദാവ വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം സംഭവത്തില്‍ റെൺദ്ദാവക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...