റാന്നി : 30 -ാമത് മാടമൺ ശ്രീനാരായണ കൺവെൻഷനുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം പമ്പാ മണൽപുറത്ത് നടന്നു. ഫെബ്രുവരി 5 മുതൽ 9 വരെയാണ് കൺവെൻഷൻ. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തിലുമാണ് കൺവെൻഷൻ. ഇന്ന് രാവിലെ 10 ന് നടന്ന കാൽനാട്ട് ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴിയിൽ അദ്ധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം കൺവീനറും ജി. ഡി. പി. എസ് റാന്നി മണ്ഡലം പ്രസിഡന്റുമായ പി.എൻ. സന്തോഷ് കുമാർ, സ്വാഗതസംഘം രക്ഷാധികാരി വി.കെ. വാസുദേവൻ, വനിതാസംഘം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര മോഹൻദാസ്, കൺവീനർ ഷീജ വാസുദേവൻ, ഘോഷയാത്ര കമ്മറ്റി ചെയർമാൻ സുരേഷ് തൊണ്ടിക്കയത്ത്, ജി. ഡി. പി. എസ്. റാന്നി മണ്ഡലം സെക്രട്ടറി ഇ.കെ. മനോജ് അത്തിക്കയം, പ്രോഗ്രാം കമ്മറ്റി ചെയർമാൻ റ്റി.എൻ. സോമരാജൻ തലച്ചിറ, പി. ആർ. പുഷ്പാംഗദൻ, ഷാജി പുള്ളോലിൽ, വി.കെ. രാജു, പി.ആർ. പ്രകാശ്, രാജമ്മ കാലായിൽ, ലതാകുമാരി, കെ.എം. അനിൽകുമാർ, താര ബിജു, ദീപു കണ്ണന്നുമൺ, സുരജ് വയറൻമരുതി, കെ.എസ് ദീപു, സി.ജി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
കാൽനാട്ട് ഘോഷയാത്ര രാവിലെ 11 ന് ചൂരക്കുഴി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് വിവിധ ശാഖകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചക്ക് ശേഷം 3 ന് മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലെത്തി. തുടർന്ന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ പൂജാ കർമ്മങ്ങളോടു കുടി കാൽനാട്ടുകർമ്മം നടന്നു. ജി. ഡി. പി. എസ് ചൂരക്കുഴി യൂണിറ്റ് സെക്രട്ടറി കെ.കെ. രാജു ജാഥാ ക്യാപ്റ്റനും ജി. ഡി. പി. എസ് ചൂരക്കുഴി യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ പാറശ്ശേരിൽ വൈസ് ക്യാപ്റ്റനുമായിരുന്നു.