ചെമ്പനോലി – വാറുചാൽ പ്രദേശങ്ങളിലെ ജനവാസ മേഖലയോടു ചേർന്ന് കാട്ടുപോത്തിനെ കണ്ടതായി സൂചന

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ ചെമ്പനോലി – വാറുചാൽ പ്രദേശങ്ങളിലെ ജനവാസ മേഖലയോടു ചേർന്ന് കാട്ടുപോത്തിനെ കണ്ടതായി സൂചന. സംശയമുന്നയിച്ച മേഖലകളിൽ പിന്നീട് വനപാലകരും നാട്ടുകാരും ചേര്‍ന്നു തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ വാർത്ത പരന്നതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് മടന്തമണ്ണിനും ചെമ്പനോലിക്കുമിടയിൽ വാറുചാൽ ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതായും അവിടെ നിന്ന് താൻ ഒരു വിധത്തിൽ രക്ഷപെടുകയായിരുന്നെന്നുമാണ് സ്ഥലവാസി പറയുന്നത്. പിന്നീട് സമീപത്തെ ടാപ്പിംഗ് തൊഴിലാളികളെ ഇയാള്‍ വിവരമറിയിച്ചു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് കക്കുടുമൺ വനം സ്റ്റേഷനിൽ നിന്നും രാവിലെ എട്ടോടെ വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകളോളം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിന്റെ സാന്നിധ്യം ഉള്ളതായി യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ ശബരിമല കാടുകളുടെ ഭാഗമായ പെരുന്തേനരുവി വനമേഖലയിലും സമീപ ജനവാസ പ്രദേശങ്ങളിലും നിരന്തരം കാട്ടുപോത്തുകളെ കാണാറുള്ളതായി നാട്ടുകാർ പറയുന്നു. പമ്പാനദിയുടെ സമീപ പ്രദേശങ്ങളായതിനാൽ ഇവിടെ കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ട്. വെച്ചുച്ചിറ, പരുവ, കക്കുടുക്ക, മണ്ണടിശാല എന്നിവിടങ്ങളിൽ നേരത്തെ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ഭീതി പരത്തിയിരുന്നു. വനപാലകർ തെളിവില്ലെന്നു പറഞ്ഞു കൈമലർത്തുമ്പോഴും പ്രദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. മുമ്പ് വാറുചാല്‍ മേഖലയില്‍ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകന് ജീവന്‍ നഷ്ടമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...