ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. പ്രായപരിധി 18 വയസിന് മുകളില്‍. ഫോണ്‍: 9961090979, 9447432066.
——
പറമ്പുകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ നടപടി
പറമ്പുകള്‍ യഥാസമയം പരിപാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. സമീപവാസികള്‍ക്ക് ഭീഷണിയായി ഇഴജന്തുക്കളും ക്ഷുദ്രജീവികളും പെരുകുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നിര്‍ദേശം. ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും കാടുപിടിച്ച സ്വകാര്യപറമ്പുകള്‍ ഉടമയോ/കൈവശക്കാരനോ കാടുതെളിച്ച് വൃത്തിയാക്കണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫൈനല്‍ റാങ്ക് ലിസ്റ്റ്
ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തെക്കേമല (കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്), ചേര്‍തോട്, ( മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്) പാലച്ചുവട്, (റാന്നി ഗ്രാമപഞ്ചായത്ത്) കരിയിലമുക്ക്, (കോയിപ്രം ഗ്രാമപഞ്ചായത്ത് ) മഞ്ഞാടി( തിരുവല്ല നഗരസഭ )എന്നീ അഞ്ച് ലൊക്കേഷനുകളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ് https://pathanamthitta.nic.in അക്ഷയ വെബ്സൈറ്റ് www.akshaya.kerala.gov.in എന്നിവിടങ്ങളില്‍ ഫലം പരിശോധിക്കാം.
——
അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്എസ്റ്റി മലയാളം തസ്തികയിലേക്ക് ഒരുമാസത്തേക്ക് ഒഴിവുണ്ട്. ജനുവരി 20ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.
——-
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നാളെ (ജനുവരി 18)
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സിറ്റിംഗ് നാളെ (ജനുവരി 18) രാവിലെ 10ന് സര്‍ക്കാര്‍ അതിഥി മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലെ പരാതികള്‍ക്കൊപ്പം പുതിയവയും സ്വീകരിക്കും. 9746515133 നമ്പരില്‍ വാട്‌സാപ്പിലൂടെയും പരാതി അയക്കാം.