കംബോഡിയയില്‍ ജോലി തട്ടിപ്പിനിരയായ ഏഴു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കംബോഡിയയില്‍ ജോലി തട്ടിപ്പിനിരയായ ഏഴു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഒരു ലക്ഷം രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയില്‍ എത്തിച്ചത്. കംബോഡിയയില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞത്. മനുഷ്യക്കടത്തില്‍ ഇരകളാക്കപ്പെട്ട ഇവരെ വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. കംബോഡിയയില്‍ ക്രൂരമായ തൊഴില്‍ പീഡനം നേരിടേണ്ടി വന്നതായി തിരിച്ചെത്തിയ യുവാക്കള്‍ പ്രതികരിച്ചു. വടകര അടക്കം വിവിധ പ്രദേശങ്ങളിലുള്ള യുവാക്കളാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഒക്ടോബര്‍ 3നാണ് എട്ട് യുവാക്കള്‍ തട്ടിപ്പിനിരയായി കംബോഡിയയിലെത്തുന്നത്. ഐടി ജോലി വാഗ്ദാനം ചെയ്താണ് മലയാളി യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോയത്. മനുഷ്യക്കടത്ത് സംഘം യുവാക്കളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട ഇവര്‍ ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ താമസിക്കുകയായിരുന്നു. ഒരാള്‍ തട്ടിപ്പ് സംഘത്തിന്റെ പിടിയിലാണ്. നാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിന് പരിശീലനം നല്‍കിയെങ്കിലും തട്ടിപ്പ് നടത്താന്‍ തയാറാവാതിരുന്നപ്പോള്‍ സംഘം തങ്ങളെ മര്‍ദിക്കുകയായിരുന്നു എന്നും യുവാക്കള്‍ പറയുന്നു. യുവാക്കള്‍ വിദേശത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...