പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏര്‍പ്പെടുത്തിയ ക്യാമറ സംവിധാനം അസ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുഇടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏര്‍പ്പെടുത്തിയ ക്യാമറ സംവിധാനവും അസ്ഥാനത്ത്. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. വേണ്ടത്ര സാങ്കേതിക പരിശോധനയൊന്നും കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന വിമര്‍ശനം തുടക്കം മുതലുണ്ടായിരുന്നു.

വാഹനപരിശോധനക്കിടെ പോലീസുകാര്‍ മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും പോലീസുകാർക്കാർക്കെതിരെ ആക്രമണുമുണ്ടാൽ തെളിവ് ലഭിക്കാനും മാത്രമല്ല ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ക്യാമറ നൽകി തിരക്ക് നിരീക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പാക്കിയത്. രണ്ടു കമ്പനികളിൽ നിന്നായി വാങ്ങിയത് 310 ക്യാമറ. അതിൽ തന്നെ 180 ക്യാമറയിൽ ലൈവ് സ്ട്രീമിംഗ് സംവിധാനം. ആകെ ചെലവ് 99,50,055 രൂപ.

വിവിധ ജില്ലകളിലേക്ക് നൽകിയ ക്യാമറകൾ മാസം രണ്ട് കഴിയും മുമ്പേ പൂട്ടിക്കെട്ടി. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ തിരിച്ചെടുക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മുതലാക്കാൻ പോലും പോലീസ് ശ്രമിച്ചതുമില്ല. എല്ലാ യൂണിറ്റിലെയും സ്റ്റോറുകളിൽ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്‍റെയും പ്രതീകമായി പൊടിയടിച്ച് കിടക്കുകയാണ് ലക്ഷങ്ങൾ വിലവരുന്ന ക്യാമറകളിപ്പോൾ. പൊതുജനങ്ങളോട് മോശമായി പെരുമാറിയാൽ കൈയോടെ പിടിവീഴുന്ന സംവിധാനമായതിനാൽ ചില ഉദ്യോഗസ്ഥർക്ക് തുടക്കമുതലേ ഉപയോഗിക്കാനും മടിയായിരുന്നു. ക്യാമറകളെന്ത് ചെയ്തെന്ന് ഉന്നത ഉദ്യോഗസ്ഥരാരും ഇതുവരെ അന്വേഷിച്ചിട്ടുമില്ല. പലവഴി പാഴാക്കിയ കോടികൾക്കിടയിൽ ക്യാമറക്ക് മുടക്കിയ കാശും ഖജനാവിന് നഷ്ടം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...