റാന്നി: റാന്നി വൈദ്യുതി ഡിവിഷൻ പരിധിയിലെ വെച്ചൂച്ചിറ , റാന്നി സൗത്ത്, നോർത്ത് ഓഫീസുകളിലെ എല്ലാ ജീവനക്കാർക്കും വേണ്ടി റാന്നി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി.വൈദ്യുതി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ജീവനക്കാർക്കും സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പാണ് റാന്നിയിലും സംഘടിപ്പിക്കുന്നത്. റാന്നി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജനറൽ സർജൻ ഡോ. പ്രിൻസിയുടെ നേതൃത്വത്തിൽ അസി.സർജൻ ഡോ.അരുൺ കുമാർ , ഡോ. സൂരജ് എസ്സ് ആനന്ദ് എന്നിവർ ജീവനക്കാരെ പരിശോധിച്ചു.നേത്ര വിഭാഗം, ഫിസിഷൻ, സർജൻ, ഡയറ്റീഷൻ, ദന്തരോഗം എന്നീ വിഭാഗങ്ങൾ പ്രത്യേകം സജ്ജീകരിച്ചിരുന്നു.റാന്നി നോർത്ത് ഓഫീസിൽ വച്ച് നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എഞ്ചിനീയന്മാരായ എം .ജി .ജയപ്രകാശ്, ബിനോ തോമസ്, ടി .വി സുരേഷ് എന്നിവർ നേതൃത്വം നൽകി.