സൗഖ്യം സദാ : 343 പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗഖ്യം സദാ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ഓഡിറ്റോറിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങൾ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 21 മുതൽ ആരംഭിക്കുന്ന എൻഎസ്എസ് ക്യാമ്പുകളിൽ പതിനേഴായിരത്തോളം വരുന്ന വിഎച്ച്എസ്ഇ എൻഎസ്എസ് വിദ്യാർഥികൾ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ സ്പാർക്ക് പദ്ധതി പ്രമേയങ്ങൾ ഉൾക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തുന്നു.

അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ചും ഇവർ അവബോധ പ്രവർത്തനം നടത്തും.പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഉയർന്നുവരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധത്തെ ഫലപ്രദമായി ചെറുക്കുന്നതിന് സംസ്ഥാന സർക്കാരും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പും ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി പരിശോധനകൾ കർശനമാക്കുകയും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ‘അമൃത്’, ‘വെറ്റ്ബയോട്ടിക്’, ‘ഓപ്പറേഷൻ ഡബിൾ ചെക്ക്’ തുടങ്ങിയ പേരുകളിൽ റെയ്ഡുകൾ നടത്തുകയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത്തരം പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് ‘സൗഖ്യം സദാ’ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഎ റഹീം എംപിയുടെ ഫോട്ടോ ഉള്‍പ്പെടുത്തി വ്യാജ ഫേസ്ബുക്ക് പോസ്റ്റ് , കോൺഗ്രസ് പ്രവർത്തകനെതിരെ...

0
കോഴിക്കോട് : എംപി എഎ റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന...

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെല്‍ഫ് എന്യൂമറേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

0
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്‍സസ് 2027- ന്റെ ഭാഗമായി സെല്‍ഫ്...

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; അടൂര്‍ സ്വദേശി ബിമൽ എസ്....

0
കൊച്ചി: ഇന്ത്യൻ നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ...

കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

0
കോന്നി: 2026 - 27 വർഷത്തെ കർഷകസഭയും ഞാറ്റുവേല ചന്തയും കോന്നി കൃഷിഭവനിൽ...