മാർത്തോമാ സൺ‌ഡേ സ്കൂൾ സമാജത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെ ലഹരി പദാർത്ഥങ്ങൾക്കെതിരെ ക്യാമ്പയിൻ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : മാർത്തോമ്മാ സഭയുടെ കുട്ടികളുടെ വിഭാഗമായ സൺ‌ഡേ സ്കൂൾ സമാജം സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിക്കെതിരെ കേരളത്തിലെ സ്‌കൂളുകളിൽ ക്യാമ്പയിൻ ആരംഭിച്ചു. കാസർഗോഡ് മുതൽ കന്യാകുമാരി വരെ നീണ്ടു നിൽക്കുന്ന ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് 2025 ജൂലൈ 17 നു ഉച്ചക്ക് രണ്ടു മണിക്ക് മാർത്തോമാ സഭാ കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷനും സൺ‌ഡേസ്കൂൾ സമാജം പ്രസിഡൻ്റുമായ ഡോ മാത്യൂസ് മാർ മക്കാറിയോസ് എപ്പസ്കോപ്പ തിരുമേനി അധ്യക്ഷത വഹിച്ച മീറ്റിംഗ് കാസർഗോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. ബദിയെടുക മാർത്തോമാ സ്പെഷ്യൽ എഡ്യൂക്കേഷൻ കോളേജ് വിദ്യാർഥികൾ, ചേർക്കുള മാർത്തോമാ സ്കൂൾ കോളേജ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. സൺ‌ഡേ സ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ സജേഷ് മാത്യൂസ് ഏവരെയും സ്വാഗതം ചെയ്തു.

കാസർകോഡ് ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിൽ ചേർന്ന മീറ്റിംഗിൽ സൺ‌ഡേ സ്കൂൾ സമാജം പ്രസിഡന്റ് ഡോ മാത്യൂസ് മാർ മക്കാറിയോസ്‌ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിക്കെതിരെ കൂട്ടായ പോരാട്ടം ആവശ്യമാണ് എന്നും മുൻകാലങ്ങളെക്കാൾ ലഹരി ഉപയോഗം സമൂഹത്തിൽ വർധിച്ചു എന്നും അത് സമൂഹത്തെ കാർന്നു തിന്നുന്നു എന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമപ്പെടുത്തി. ഉദ്‌ഘാടനം നിർവഹിച്ച കാസർഗോഡ് എംഎൽഎ എൻ എ നെല്ലിക്കുന്ന് തന്റെ പ്രസംഗത്തിൽ ലഹരി കുഞ്ഞുങ്ങളുടെയും യുവതലമുറയുടെ ഇടയിൽ വർധിക്കുന്നു എന്നും മതവിശ്വാസം കുഞ്ഞുങ്ങളെ ഈ തിന്മയ്ക്കെതിരെ പോരാടുവാൻ സഹായിക്കുന്നു എന്നും ഓർമപ്പെടുത്തി.

ലഹരി എങ്ങനെ ലഭിക്കുന്നു എന്നും കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ അറിയാതെ പണം എവിടെ നിന്നും ലഭിക്കുന്നു എന്നും അനേഷിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൺ‌ഡേ സ്കൂൾ സമാജം ടീം അംഗങ്ങളായ റവ.സനൽ ചെറിയാൻ നൈനാൻ വർഗീസ്, ജിസൻ ഏം. ഫിലിപ്പ് എന്നിവർ സ്കിറ്റിന് നേതൃത്വം നൽകി. റവ അനു ഉമ്മൻ, റവ അനീഷ്തോമസ് തോമസ്, സമാജം വൈസ് പ്രസിഡൻ്റ്  ടി.ജി ജോൺസൻ, സമാജം ട്രഷറാർ മാത്യൂസൺ പി തോമസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...