റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം. കണ്ണൂർ സ്വദേശിയും ‘ശക്തി’ ബസിലെ ക്ലീനറുമായ മുഹമ്മദ് അൻസാറാണ് പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടെ ആക്രമിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തത്. ബസ്സുടമ നേരിട്ട് സ്റ്റേഷനിൽ എത്തിയാണ് പ്രതിയെ ജാമ്യത്തിലിറക്കി കൊണ്ടുപോയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താത്തതിൽ പോലീസുകാർക്കിടയിലും അമർഷം ശക്തമാണ്.

കഴിഞ്ഞ ആഗസ്റ്റ് 9ന് കലൂരിൽ കാർ യാത്രികനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇന്നലെയാണ് നോർത്ത് പോലീസ് അൻസാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ബസിൽ കയറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എ.എസ്.ഐ സുനിലിനെ ആക്രമിക്കുകയായിരുന്നു. ബസിൽ വച്ച് പരസ്യമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ എ.എസ്.ഐ സുനിലിന്റെ ചുണ്ടിനും കയ്യിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

0
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട്...