കര്‍ണാടകയില്‍ പരസ്യപ്രചാരണം സമാപിച്ചു ; മറ്റന്നാള്‍ വോട്ടെടുപ്പ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ബിജെപി 224 മണ്ഡലങ്ങളിലും, കോണ്‍ഗ്രസ് 223, ജെഡിഎസ് 207 ഇടത്തുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്,ബിജെപി, ജെഡിഎസ്, എഎപി നേതാക്കള്‍ വിവിധ മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. വിജയനഗര്‍ മണ്ഡലത്തിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം വിജയ്നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സമീപമണ്ഡലമായ ഗോവിന്ദരാജ നഗറിലെ സ്ഥാനാര്‍ഥിയും അനുഗമിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി കര്‍ണാടകയില്‍ പ്രചാരണത്തിനെത്തി. അന്തിമഘട്ടത്തില്‍ മോഡി ഷോ ആയ പ്രചാരണമാണ് ബിജെപി നടത്തിയത്. രണ്ട് മെഗാ റോഡ് ഷോയും മോദി നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി പ്രചാരണത്തിനായി എത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...