ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ നടപടികളുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ പല ഇന്ത്യന്‍ നഗരങ്ങളും ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡീസല്‍ കാറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നഗരങ്ങളിലെ ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതി ശിപാര്‍ശ നല്‍കി.

2027ഓടെ രാജ്യത്തെ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം പ്രധാന നഗരങ്ങളില്‍ നിരോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകള്‍ക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസല്‍ ബസുകള്‍ 2024 മുതല്‍ ഒഴിവാക്കണമെന്നും ശിപാര്‍ശകളില്‍ പറയുന്നു. എണ്ണ മന്ത്രാലയ മുന്‍ സെക്രട്ടറി തരുണ്‍ കപൂര്‍ അധ്യക്ഷനായ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...