വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിംഗ്’ ചില്ലുകൾ ആകാം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  മോട്ടോർ വാഹനങ്ങളിൽ ‘സേഫ്റ്റി ഗ്ലേസിംഗ്’ ചില്ലുകൾ ഘടിപ്പിക്കാൻ നിയമതടസമില്ലെന്ന് ഹൈക്കോടതി. ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച ബി.എസ്.എസ് നിലവാരമുള്ള ചില്ലുകളാണ് അനുവദിനീയമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. വാഹനങ്ങളിൽ സേഫ്റ്റി ഗ്ലാസുകൾ മാത്രമാണ് അനുവദിനീയമെന്നും ‘സേഫ്റ്റി ഗ്ലേസിംഗ്’ ഗ്ലാസുകൾ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നുമാണ് മോട്ടോർ വാഹന വകുപ്പ് വാദിച്ചത്. എന്നാൽ 2021ൽ കേന്ദ്ര സർക്കാർ മോട്ടോർ വാഹനച്ചട്ടം (റൂൾ 100) ഭേദഗതി ചെയ്തതോടെ ‘സേഫ്റ്റി ഗ്ലേസിംഗ്’ കൂടി അനുവദനീയമായി. സുപ്രീംകോടതി ഉത്തരവ് ഈ ഭേദഗതിക്ക് മുമ്പ് ഇറങ്ങിയതാണെന്നും ഹൈക്കോടതി പറഞ്ഞു.

സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക്ക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിംഗിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന സുതാര്യത (മുൻ, പിൻ ഭാഗങ്ങളിൽ 70 ശതമാനം, വശങ്ങളിൽ 50 ശതമാനം) പാലിക്കുന്ന സേഫ്റ്റി ഗ്ലേസിംഗ് നിയമപരമാണെന്നും ഉത്തരവിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ കൊച്ചിയിലെ സൺ കൺട്രോൾ ഫിലിം സ്റ്റോക്കിസ്റ്റിനും ആലപ്പുഴയിലെ അക്‌സസറീസ് സ്ഥാപനത്തിനും കൂളിംഗ് ഫിലിം ഒട്ടിച്ച വാഹന ഉടമ കൃഷ്ണകുമാറിനുമെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസും ചെല്ലാനും ഹൈക്കോടതി റദ്ദാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...