കാനഡ പ്രവാസി കേരള കോൺഗ്രസ് (M) മുഖ്യമന്ത്രിക്ക് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക് :കാനഡയിലെ മലയാളികളുടെ ചിരകാലാഭിലാഷമായ കൊച്ചി-ടൊറോന്റോ നേരിട്ടുള്ള വിമാന സർവീസ് എത്രയും വേഗം ആരംഭിക്കുന്നതിനും, അതോടൊപ്പം കാനഡയിലേക്കുള്ള വിസ പ്രോസസ്സിങ്ങിന്റെ ഭാഗമായ ബയോമെട്രിക്സ് എടുക്കുന്നതിനായുള്ള വിസ അപ്ലിക്കേഷൻ സെന്റർ കേരളത്തിലും തുടങ്ങുന്നതിനു ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാനഡ പ്രവാസി കേരള കോൺഗ്രസ് (M) പ്രതിനിധികളായ സോണി മണിയങ്ങാട്ട്, സിനു മുളയാനിക്കൽ, റോഷൻ പുല്ലുകാലായിൽ, ബൈജു പകലോമറ്റം എന്നിവർ ചേർന്ന് പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി മുഖാന്തിരം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നിവേദനം നൽകി.

കാനഡയിൽ ആയിരിക്കുമ്പോൾ തന്നെ ജന്മനാടിനെ സ്നേഹിക്കന്ന പ്രവാസികൾക്ക് കാനഡയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും നിരവധി കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ടൊറോൻ്റോയിൽ തന്നെ ഒരു ലക്ഷത്തിലേറെ മലയാളികൾ ഉണ്ട് എന്നാണു ഏകദേശ കണക്ക്. നിരവധി മലയാളികൾ ദിനംപ്രതി പുതിയതായി കടന്നു വന്നു കൊണ്ടേയിരിക്കുന്നു. കാനഡയിൽ സ്ഥിര താമസമാക്കിയ മക്കളോടും, കൊച്ചു മക്കളോടുമൊപ്പം ആയിരിക്കുവാൻ കാനഡയിലേക്ക് വിസിറ്റിന് വരുന്ന മാതാ പിതാക്കളുടെ എണ്ണവും അനുദിനം വർദ്ധിച്ചു വരുന്നു.

യാത്രാ ദുരിതം മൂലം അപൂർവമായി മാത്രം നാട്ടിലേക്ക് വരുന്നവരുമുണ്ട്. കൊച്ചു കുട്ടികളെയുമായി യാത്ര ചെയ്യേണ്ടി വരുന്നവരെയും പ്രായമയവരെയും സംബന്ധിച്ച് വിവിധ ഫ്‌ലൈറ്റുകളിലും എയർപോർട്ടുകളിലുമായുള്ള യാത്രാ ദുരിതത്തിന് ഡയറക്ട് ഫ്ലൈറ്റ് വലിയ ഒരു ആശ്വാസമായി മാറും എന്നതിൽ സംശയമില്ല. ഡയറക്ട് ഫ്ലൈറ്റ് വരുമ്പോൾ ഫ്ലൈറ്റ് ചാർജും ട്രാവൽ ടൈമും കുറയുമെന്നത് യാത്രക്കാരെ സംബന്ധിച്ചും, യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് മൂലം ഫ്ലൈറ്റ് കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്തുവാൻ സാധിക്കുമെന്നതും വലിയ കാര്യമാണ് എന്നതും നിവേദനത്തിൽ പരാമർശിച്ചു.

കാനഡയിലേക്കുള്ള വിസ പ്രോസസ്സിംഗ് ഭാഗമായുള്ള bio metrics എടുക്കുവാൻ മുഴുവൻ മലയാളികളും ബംഗ്ലൂരിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രസ്തുത ബയോ metrics center കേരളത്തിലും ആരംഭിക്കുക ആണെങ്കിൽ പഠനത്തിനായി കാനഡയിലേ്ക് വരുന്ന കുട്ടികൾക്കും മുതിർന്ന വർക്കും പ്രായമായവർക്കും വളരെ യെറെ ആശ്വാസം നൽകുന്നതും നാടിന് പ്രയോജനപ്പെടുന്നതുമാണ്. കാനഡയിലുള്ള മക്കളുടെ അടുത്തേക്ക് പോകേണ്ടി വരുന്ന മാതാപിതാക്കൾക്ക് biometric എടുക്കുവാൻ ബാംഗ്ലൂർക്ക് പോകേണ്ടി വരുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. സീനിയർ സിറ്റിസൺസായ അവർ വളരെയധികം ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഈ ഓഫീസ് കേരളത്തിൽ വരികയാണെങ്കിൽ അവർക്ക് വളരെയധികം പ്രയോജനപ്പെടും. അന്യസംസ്ഥാന ലോബിയുടെ ചൂഷണങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും. മേല്പറഞ്ഞ ആവശ്യങ്ങളിൽ അനുഭാവ പൂർണമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...