പ്ലാന്റേഷൻ ജംഗ്ഷന്‍-തേപ്പുപാറ റോഡിലെ കനാൽ പാലത്തിന് ബലക്ഷയമായിട്ട് വര്‍ഷങ്ങള്‍ ; അപകടഭീതിയില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : പ്ലാന്റേഷൻ ജംഗ്ഷന്‍-തേപ്പുപാറ റോഡിലെ കനാൽ പാലത്തിന് ബലക്ഷയമായിട്ട് കാലങ്ങളാവുന്നു. ഇപ്പോൾ പാലത്തിനോട് ചേർന്ന് റോഡിൽ വലിയ അപകടക്കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതേ റോഡ് റീ ടാർചെയ്ത് നന്നാക്കിയിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാൽ അന്ന് കനാൽ പാലം പുതുക്കിപ്പണിതില്ല. പാലം പണി നടക്കാത്തതിനാൽ അതിനോട് ചേർന്ന് അപകടകരമായി കിടക്കുന്ന റോഡും ശരിയാക്കിയിരുന്നില്ല. പാലത്തിന് ഇരുവശത്തുമായി നൂറ് മീറ്ററോളം ഭാഗം അതേപടി കിടക്കുകയാണ്. ഭാരംകയറ്റിയ ഒട്ടേറെ ലോറികൾ ദിവസവും കടന്നുപോകുന്ന പാതയാണ്.

ബലക്ഷയമുള്ള പാലത്തിന്റെ ഇരുവശവും വളവാണ്. ഒപ്പം ടാറിടാത്ത റോഡിലെ കുഴികൾ കൂടിയുള്ളപ്പോൾ വാഹനയാത്രികർക്ക് വലിയ അപകടസാധ്യതയുണ്ടാവുന്നുണ്ട്. ഇപ്പോൾ രൂപപ്പെട്ട കുഴി അപകടസാധ്യത കൂട്ടുന്നു. പാലത്തിന് വീതിയും കുറവാണ്. റോഡുപണി നടത്തിയ പദ്ധതിയിൽ പാലം പണിയും ഉൾപ്പെട്ടിരുന്നു. എന്നാൽ അനുവദിച്ച തുക പാലം പണിക്ക് തികയില്ലെന്ന കാരണത്താലാണ് പാലം പുതുക്കിപ്പണിയാതെ പോയതെന്നാണ് വിവരം. പിന്നീട് പാലം പണിയുന്നതിന് വേണ്ടുന്ന നടപടികൾ ഒന്നും സ്വീകരിച്ചതായി വിവരങ്ങളില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...