താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മാലിന്യ ലോഡുമായി വാഹനം എത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പോലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു. ഇതോടെയാണ് റോഡ് ഉപരോധം ഇന്നലെ രാത്രി താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ജില്ലാ കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഉടന്‍ തന്നെ ഫാക്ടറി സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയാണ് പൂട്ടൽ നടപടി സ്റ്റേ ചെയ്തത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാഷ അറിയില്ലെങ്കിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ; ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി

0
മുംബൈ : മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ്...

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

0
കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ...

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം : പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ

0
തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

വാൽപ്പാറയിൽ ആംബുലൻസ് ആക്രമിച്ച് കാട്ടാന ; വാഹനത്തിന്റെ കണ്ണാടി തകർത്തു

0
വാൽപ്പാറ: മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ...