പത്തനംതിട്ട : കാനറ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പ്രതി വിജീഷ് വര്‍ഗീസിനെ ചോദ്യം ചെയ്തു തുടങ്ങി. പ്രതിയെ പത്തനംതിട്ട ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഇന്നലെ അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു. ഒന്‍പത് ദിവസത്തേക്കാണ് വിട്ടുകൊടുത്തത്.
ഇയാളെ ചോദ്യം ചെയ്യുന്നത് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലാണ്. കാനറ ബാങ്കിന്റെ പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ് വിജിഷ് വര്‍ഗീസ് എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഇടപാടുകാരുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തായിരുന്നു തട്ടിപ്പ്. ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരെക്കൊണ്ട് വിജീഷ് കൈകാര്യം ചെയ്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തും. കൂടാതെ വിജീഷ് ജോലി ചെയ്ത കനറാ ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും.