അര്‍ബുദ രോഗിയായ കുട്ടിയ്ക്ക് ചേരാവള്ളി അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ചികിത്സ നിഷേധിച്ചു ; കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം : അര്‍ബുദ ബാധിതനായി മരിച്ച കുട്ടിയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ നഗര ചെയര്‍ പേഴ്‌സന്റെ നിലപാട് വിവാദമാകുന്നു. ചേരാവള്ളി കൊച്ചു വീട്ടില്‍ തജീര്‍ സലീന ദമ്പതികളുടെ മകന്‍ അബു ഉമ്മര്‍ (11) ന്റെ ചികിത്സയാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള ചേരാവള്ളി അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം നിഷേധിച്ചത്.

കഴിഞ്ഞ മാസം 30 ന് രാവിലെ 10.30 ഓടെ രോഗിയായ കുട്ടിയെ അടിയന്തിരമായി രക്ത പരിശോധനക്കും ചികിത്സക്കും വേണ്ടി വീടിന് സമീപമുള്ള ആശുപത്രിയില്‍ കൊണ്ടുചെന്നു. തിരക്കിന്റെ പേര് പറഞ്ഞ് രക്ത പരിശോധന വൈകിക്കുകയും ചെയ്തു. ഇതിനിടയില്‍ കുട്ടിയുടെ നില വഷളായി. കുട്ടിയുടെ കാര്യം പറഞ്ഞ രക്ഷിതാക്കളോട് ലാബ് ടെക്‌നീഷ്യനും ഡ്യൂട്ടി ഡോക്ടറും മോശമായി പെരുമാറി. ഉടന്‍ തന്നെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവ് സലീന കഴിഞ്ഞ ദിവസം കായംകുളം എം.എല്‍.എ  യു പ്രതിഭക്ക് പരാതി നല്‍കി.

എം.എല്‍.എ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ആ പരാതി അയക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍ പേഴ്‌സണ്‍ മരിച്ച കുട്ടിയുടെ വീട്ടിലെത്തി. മതാപിതാക്കള്‍ ചികിത്സ നിഷേധിച്ച കാര്യം പറഞ്ഞപ്പോള്‍ എം.എല്‍.എയ്ക്ക് പരാതി നല്‍കിയതിനാല്‍ ഇടപെടാന്‍ കഴിയില്ലന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ചെയര്‍ പേഴ്‌സനും എം.എല്‍.എയും തമ്മിലുള്ള പടലപിണക്കമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...