ക്യാൻസർ ചികിത്സ ക്ലെയിം നിരസിച്ചു : നാഷണൽ ഇൻഷുറൻസ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമയുടെ ക്യാൻസർ ചികിത്സാ ക്ലെയിം തുക അന്യായമായി വെട്ടിക്കുറച്ച നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശിയായ രവി വർമ്മ നാഷണൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നൽകിയത്.

​പരാതിക്കാരനായ രവിവർമ്മ 2005 മുതൽ തുടർച്ചയായി നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മെഡിക്ലെയിം പോളിസി ഉടമയാണ്. പോളിസി നിലവിലിരുന്ന കാലയളവിൽ അദ്ദേഹത്തിന് ‘മൾട്ടിപ്പിൾ മൈലോമ’ (ബോൺ മാരോ ക്യാൻസർ) ബാധിക്കുകയും കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ച് കീമോതെറാപ്പിയും സ്റ്റെം സെൽ മാറ്റിവെക്കൽ (Autologous Stem Cell Transplantation) ചികിത്സയും നടത്തുകയും ചെയ്തു. ഇതിനായി 4,62,350 രൂപയോളം ചികിത്സാച്ചെലവ് വന്നു.
​തുടർന്ന് ഇൻഷുറൻസ് ക്ലെയിം സമർപ്പിച്ചെങ്കിലും കമ്പനി സ്റ്റെം സെൽ തെറാപ്പിയെ ‘അത്യാധുനിക ചികിത്സ’ (Modern Treatment) എന്ന വിഭാഗത്തിൽപ്പെടുത്തി പോളിസിയുടെ നിബന്ധനയനുസരിച്ച് ഇൻഷുറൻസ് തുകയുടെ (1.5 ലക്ഷം രൂപ) 25 ശതമാനമായ 37,500 രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

​മെഡിക്ലെയിം പോളിസിയുടെ ലക്ഷ്യം ചികിത്സയ്ക്കായി വരുന്ന യഥാർത്ഥ ചെലവുകളിൽ നിന്നും പോളിസി ഉടമയ്ക്ക് സാമ്പത്തിക പരിരക്ഷ നൽകുക എന്നതാണ്. ജീവൻരക്ഷാ ചികിത്സകൾ നടത്തുമ്പോൾ ഇത്തരം നിബന്ധനകൾ പറഞ്ഞ് ക്ലെയിം തുക നിരസിക്കുന്നത് പോളിസിയുടെ യഥാർത്ഥ ഉദ്ദേശ്യത്തെത്തന്നെ ഇല്ലാതാക്കുന്നതാണ്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (IRDAI) മാസ്റ്റർ സർക്കുലർ പ്രകാരം സ്റ്റെം സെൽ തെറാപ്പി ഒരു അംഗീകൃത ചികിത്സാരീതിയാണ്. ഇതിന്മേൽ അനാവശ്യമായ സാമ്പത്തിക പരിധികൾ വെക്കാൻ കമ്പനികൾക്ക് അവകാശമില്ല എന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.

​കൂടാതെ ഇൻഷുറൻസ് വ്യവസ്ഥകളിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയുണ്ടെങ്കിൽ, അതിന്റെ ആനുകൂല്യം ഉപഭോക്താവിനാണ് നൽകേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി. വെട്ടിക്കുറച്ച ഇൻഷുറൻസ് തുകയായ 1,12,500 രൂപ അനുവദിച്ചു നൽകാനും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 35,000 രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...