Saturday, July 5, 2025 9:41 am

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം : കുടവൂരില്‍ 14 പേര്‍ സിപിഎം വിട്ടു

For full experience, Download our mobile application:
Get it on Google Play

ചവറ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ ചവറ കുടവൂരില്‍ 14 പേര്‍ സിപിഎം വിട്ടു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തെക്കുംഭാഗം പഞ്ചായത്തിലെ 11-ാം വാര്‍ഡായ കുടവൂര്‍ ബ്രാഞ്ചില്‍ നിന്ന് 14 പേര്‍ പാര്‍ട്ടി വിട്ടത്.

രമണന്‍, സുരേഷ്ബാബു, ഷണ്മുഖന്‍, ഭദ്രന്‍, സജീവ്, രാമഭദ്രന്‍, ബിനു, പ്രമോദ്, വിനോദ്, ഫ്രാന്‍സിസ്, ബിജു, ഹര്‍ഷകുമാര്‍, സുജികുമാര്‍, സൂരജ് ബാബു എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും പ്രാഥമികാംഗത്വം രാജിവച്ചത്. മുന്‍ പഞ്ചായത്തു പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറാം വാര്‍ഡില്‍ സ്ഥിരതാമസക്കാരിയുമായ ബീനാദയനെ 11-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇത് തള്ളിയ ബ്രാഞ്ച് അംഗങ്ങള്‍ ആറാം വാര്‍ഡിലുള്ള ഒരു വനിതയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പക്ഷേ ബ്രാഞ്ച് അംഗങ്ങളുടെ ആവശ്യം നേതൃത്വം നിരാകരിച്ചു.

ഇതിനെതിരെ ഇവര്‍ ചവറ ഏരിയാകമ്മിറ്റിക്കും കൊല്ലം ജില്ലാ കമ്മിറ്റിക്കും കത്തു നല്‍കി. ഇതിന് മറുപടി നല്‍കിയില്ലെന്നു മാത്രമല്ല ഭൂരിപക്ഷാഭിപ്രായത്തെ അവഗണിച്ച്‌ ബീനാദയന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് 14 അംഗങ്ങളും രാജിവച്ചത്. തെക്കുംഭാഗം ലോക്കല്‍ കമ്മിറ്റിയുടെത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും തെരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും രാജിവെച്ചവര്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...

ദിശാസൂചിക തകര്‍ന്നു ; പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വഴി തെറ്റുന്നു

0
റാന്നി : പെരുനാട്- പെരുന്തേനരുവി റോഡിലെ ആഞ്ഞിലിമുക്കിൽ സ്ഥാപിച്ചിരുന്ന ദിശാസൂചിക...

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....