തകര്‍ന്ന റോഡും പൊട്ടിയ പൈപ്പും ; ദുരിതവുമായി അടൂര്‍ നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി  വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് അപകടകരമാം വിധം തകർന്നതോടെ നഗരത്തിൽ യാത്രാദുരിതം വര്‍ദ്ധിച്ചു. യാത്രക്കാർ നടക്കുന്ന ഭാഗമാണ് കഴിഞ്ഞ ദിവസം  അടർന്നുമാറിയത്. ടാർ റോഡിന്റെ അടിഭാഗത്തെ മണ്ണ് അടർന്ന് മാറിയതോടെ അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകൾ സ്ഥാപിച്ചതോടെ കാൽനടയാത്രക്കാരുടെ ദുരിതം ഏറിയതിനൊപ്പം ഗതാഗതകുരുക്കും രൂക്ഷമായി.

ഫെബ്രുവരിയിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് അപ്രോച്ച് റോഡിന്റെ കുറച്ചുഭാഗം ഒലിച്ചുപോയിരുന്നു. ഇത് വെൽഡ് ചെയ്ത് ശരിയാക്കിയെങ്കിലും കഴിഞ്ഞ ദിവസം ശക്തമായ ചോർച്ച ഉണ്ടായാണ് അപ്രോച്ച് റോഡിന്റെ കൂടുതല്‍ ഭാഗത്തേയും മണ്ണ് ഒലിച്ചുപോയത്. റോഡ് തകരുന്ന വിവരം പൊതുമരാമത്ത് ഉദ്യോഗസ്ഥർ വാട്ടർ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല.

മണിക്കൂറുകളോളം ശക്തമായി വെള്ളം പുറത്തേക്ക് തള്ളിയതാണ് തകർച്ചയ്ക്ക് ഇടയാക്കിയത്. പാലത്തിനോട് ചേർന്നുള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ പണം പൊതുമരാമത്ത് വകുപ്പ് ഒരു വർഷം മുമ്പ് വാട്ടർ അതോററ്റിയിൽ അടച്ചതാണ്. പക്ഷേ നടപടി ഉണ്ടായില്ല. ഇതിന്റെ വശംകെട്ടി ഉയർത്തി മണ്ണിട്ട് നിരപ്പാക്കിയാൽ മാത്രമേ ഈ ഭാഗത്തെ അപകടക്കെണി ഒഴിവാക്കാനാകു. അതിനാല്‍ ഉടന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് അടൂര്‍ നിവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...