പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് തെരഞ്ഞുടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു.

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിന് ഉള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിങ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇമെയിലിലൂടെ വോട്ടര്‍ക്ക് അയക്കണം. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം വോട്ട് മടക്കി അയക്കണം.

വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലില്‍ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലങ്ങളില്‍ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല.

2014-ല്‍ വ്യവസായിയും മലയാളിയുമായ ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ആണ് പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാന്‍ 2018 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബില്ല് രാജ്യസഭയില്‍ പാസാക്കുന്നതിന് ഉള്ള നടപടികള്‍ ഉണ്ടായില്ല. പ്രവാസി വോട്ട് യാഥാര്‍ഥ്യം ആക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിരവധി തവണ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...