വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ അറസ്റ്റ്. കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്. കേരളത്തിൽ വിവിധയിടങ്ങളിലായി 40ലേറെ കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജനുവരി 27നാണ് ഫിൽഗിരിയിലെ താമസിക്കുന്ന സലീന ബീവിയുടെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ്, മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ കവർന്നു. സലീനയുടെ മരുമകളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. രാവിലെ ജോലിക്ക് പോയ സലീന വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി കണ്ണപ്പൻ രതീഷ് ആണെന്ന് കടയ്ക്കൽ പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടാനാകാതെ വന്നതോടെ ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം നടന്ന് മാസങ്ങളായിട്ടും മോഷ്ടാവിനെ കണ്ടെത്താത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏഴ് മാസം ഒളിവിൽ കഴിഞ്ഞ രതീഷ്, ഇന്നലെ ഫിൽഗിരിക്ക് സമീപം ചുറ്റിത്തിര‍ിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടയ്ക്കൽ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...