പറ്റ്‌ന : പെട്രോള്‍ അടിക്കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് പോത്തിന്റെ പുറത്തേറി. ബീഹാര്‍ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായാണ് ആസാദ് ആലം എന്ന സ്ഥാനാര്‍ഥി പേത്തിന്റെ പുറത്ത് ഏറി എത്തിയത്. കത്തിഹാര്‍ ജില്ലയിലെ രാംപൂര്‍ പഞ്ചായത്തിലാണ് സംഭവം.
താനൊരു ക്ഷീരകര്‍ഷകനാണ്. വാഹനത്തില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെട്രോളിനും ഡീസലിനും ചെലവഴിക്കാന്‍ തന്റെ കൈയില്‍ പണമില്ല. തുടര്‍ന്നാണ് പോത്തിന്റെ പുറത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കാന്‍ തീരുമാനിച്ചതെന്ന് ആസാദ് പറഞ്ഞു. സെപ്റ്റംബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ പതിനൊന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.