തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്ന് പരസ്യം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഇക്കാര്യം വിശദീകരിക്കണം. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ത്ഥിയെ എന്തുകൊണ്ട് കണ്ടെത്താനായില്ലെന്നും വിശദീകരിക്കേണ്ടി വരും.
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പോ സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിയുടെ വെബ്‌സൈറ്റിലും സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യം ചെയ്യണം. 3 തവണയാണ് മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്യേണ്ടത്. ഇതിന്റെ പകര്‍പ്പ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളില്‍ കമ്മീഷന് നല്‍കുകയും വേണം.