പദയാത്രകളും കൺവെൻഷനുകളുമായി കളം നിറഞ്ഞ് സ്ഥാനാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച റോഡുകളുടെയും മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്‌ഘാടന തിരക്കിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ മുഴുകി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയ്. പുതുമുഖ വോട്ടർമാരെ കണ്ടും പദയാത്രകൾ നയിച്ചും വികസന പദ്ധതികളുടെ ഉദ്‌ഘാടനത്തിൽ പങ്കെടുത്തും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ. കുറ്റിച്ചൽ പഞ്ചായത്തിലെ വലിയവിള ലക്ഷംവീട് കോളനിയിൽ രാവിലെ ലൈറ്റ് പ്രകാശിപ്പിച്ച് പ്രയാണം തുടങ്ങിയ അടൂർ പ്രകാശ്,ആദിവാസി ഗ്രാമങ്ങളായ

പച്ചക്കാട്,മുക്കോത്തിവയൽ,ചോനാൻപാറ,കൈതോട്,വിതുരയിലെ ബോണക്കാട്, കല്ലൻകുടി,മേമല,തേവിയോട് കോളനി,ആയിരവല്ലി ക്ഷേത്രം,പെരിങ്ങമ്മലയിലെ മലമാരി കോളനി,മാമൂട്, കാട്ടിലക്കുഴി,കൊന്നമൂട്,കലയപുരം,പോട്ടോമാവ്,കല്ലുമല ക്ഷേത്രം എന്നിവിടങ്ങളിലും ലൈറ്റുകൾ തെളിച്ചു.ഏലിമലയിലും വാലിപ്പാറയിലും പാലങ്ങളും തുറന്നുകൊടുത്തു.ഇതിനിടയിൽ ബൂത്തുതല ഭാരവാഹികളുമായി ആശയവിനിമയം നടത്തി.വി.ജോയിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ വർക്കലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും, നെടുമങ്ങാട് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും ഉദ്‌ഘാടനം ചെയ്തു. നെടുമങ്ങാട് കൺവെൻഷനിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.

സി.ദിവാകരൻ,സി.ജയൻബാബു,എ.സമ്പത്ത്,വാമനപുരം പ്രകാശ് കുമാർ,അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ് എന്നിവർ സംസാരിച്ചു.വർക്കലയിൽ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മണിലാൽ സ്വാഗതം പറഞ്ഞു.എ.എ.റഹിം, വി.പി.ഉണ്ണികൃഷ്ണൻ, വി.ശശി എന്നിവരും പങ്കെടുത്തു. വി.ജോയ് ഇന്ന് രാവിലെ ആറ്റിങ്ങൽ കാമ്പസുകളിൽ സന്ദർശനം തുടരും.വൈകിട്ട് വാമനപുരം മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...