തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. കൂടാതെ, മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്നും ഒരു മുളക്കഷ്ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

സമീപവാസികളുമായി ഇയാൾക്ക് കാര്യമായ സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെൺകുട്ടി ഇയാൾക്കെതിരെ മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ഞായറാഴ്ച പോലീസ് സന്തോഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...