തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 33 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍. 210 കിലോ കഞ്ചാവുമായാണ് യുവാവ് പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. 67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും ഇലക്‌ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇത്രയധികം കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നാണ് അന്വേഷിക്കുന്നത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 33 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയില്‍
RECENT NEWS
Advertisment