കണ്ണൂര്‍ : റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് ചൊവ്വാഴ്ച ടൗണ്‍ എസ്.ഐ സി.എച്ച് നസീബും സംഘവും അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ തടവ് ചാടിയ പ്രതി നായന്മാര്മൂല ആലയടുക്കത്തെ അമീര്‍ അലി (26) യെ കാണാനെത്തിയതാണ് റിയാസ്. തടവുചാടിയ അമീറലിയെ ബംഗളൂരുവില്‍നിന്നാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. അമീറലിയെ കാണാനെത്തുന്നവരെ പോലീസ് ജയിലിന് സമീപം കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അറസ്റ്റിലായ റിയാസിനെ കോടതിയില്‍ ഹാജരാക്കി.
റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment