ഒന്‍പതാം ക്ലാസുകാരന്‍ കഞ്ചാവിനായി കേണപേക്ഷിച്ചു ; വീട്ടില്‍ കഞ്ചാവ് എത്തിക്കാന്‍ ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ഒന്‍പതാം ക്ലാസുകാരന്‍ കഞ്ചാവിനായി കേണപേക്ഷിച്ചു. സ്ഥിരം കസ്റ്റമറായ വിദ്യാര്‍ത്ഥിക്ക് വീട്ടില്‍ കഞ്ചാവ് എത്തിക്കാന്‍ ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ പിടിയില്‍. കിടങ്ങൂര്‍ പള്ളിക്കര അഖില്‍, ആനിക്കാട് തേക്കിലകാട്ടില്‍ വിഷ്ണു എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കിടങ്ങൂരിലെ ഒരു സ്കൂളിലെ വിദ്യാര്‍ത്ഥി മൊബൈലില്‍ വിളിച്ചുപറഞ്ഞിട്ടാണ് കഞ്ചാവുമായി പോയതെന്ന് അഖില്‍ പോലീസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥി വിളിച്ച നമ്പറും മൊബൈലില്‍ അഖില്‍ കാണിച്ചുകൊടുത്തു. ലോക്ക്ഡൗണിന്റെ ഭാഗമായി ഈരാറ്റുപേട്ട സി.ഐ ബൈജുകുമാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ ബൈക്കില്‍ എത്തിയത്. എങ്ങോട്ടു പോവുന്നുവെന്ന് ചോദിച്ചതോടെ യുവാക്കള്‍ പേടിച്ചരണ്ടു. തുടര്‍ന്ന് ബൈക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികളിലായി 60 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈക്കും പോലീസ് പിടിച്ചെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...