ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇലവുംതിട്ട ജനമൈത്രി പോലീസ് എല്‍.ഇ.ഡി ടി.വി നല്‍കി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : അയത്തിൽ പഞ്ചവടി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ടെലിവിഷൻ വാങ്ങി നല്കി  ഇലവുംതിട്ട ജനമൈത്രി പോലീസ്. ഇരുപതോളം കുടുംബം കുട്ടികൾ സഹിതം താമസിക്കുന്ന ഇവിടെ എല്ലാ ദിവസവും ജനമൈത്രി പോലീസ് ക്ഷേമം അന്വേഷിക്കാനെത്താറുണ്ട്. കഴിഞ്ഞയാഴ്ച ഇവരുടെ അവസ്ഥ കണ്ട് ഒരു മാസത്തേക്കുളള ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നല്കിയിരുന്നു. സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ ക്യാമ്പുകളിലും ക്ഷേമാന്വേഷണവും സഹായവുമായി ജനമൈത്രി പോലീസ് എത്തുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരും ആരോഗ്യ പ്രവർത്തകരും പോലീസിനൊപ്പം സഹായവുമായി രംഗത്തുണ്ട്. ജനമൈത്രി സമിതിയംഗങ്ങളായ പ്രഭാഷ്, അനിൽ എന്നിവരുടെ സഹായത്തോടെയാണ് എസ്എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ, കെ.പി.എ ജോയിൻ സെക്രട്ടറി കെ എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് ഐ ട്രെയിനി വിനീത്, നന്ദു, നിധിൻ എന്നിവരുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന  തൊഴിലാളികൾക്ക് ടെലിവിഷനും കേബിൾ കണക്ഷനും നല്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...