വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: തഴക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ആശുപത്രിക്ക് പടിഞ്ഞാറ് വീടിന്‍റെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയാണ് (32) പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവേലിക്കര പുന്നമൂട് എബനേസര്‍ പുത്തന്‍വീട്ടില്‍ ലിജു ഉമ്മന്‍റെ സുഹൃത്താണ് ഇവര്‍. ലിജു ഉമ്മനെ (40) ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി ബിനുകുമാറിന്റെയും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി പി.എ.ബേബിയുടെയും നിര്‍ദ്ദേശാനുസരണം സ്‌പെഷല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ്, 3 പ്ലാസ്റ്റിക് കുപ്പികളിലായി നാലര ലിറ്റര്‍ ചാരായം, 2 കന്നാസുകളിലായി 30 ലിറ്റര്‍ കോട, വിവിധ സഞ്ചികളിലായി 1785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍, വീടിന്റെ അടുക്കളയില്‍ നിന്ന് വാറ്റുപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

തെക്കന്‍ കേരളത്തില്‍ പുതുവത്സരാഘോഷങ്ങള്‍ ലക്ഷ്യമിട്ട് വില്പനയ്ക്കായി കരുതിവച്ചിരുന്ന ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ലിജു ഉമ്മന്റെ നേതൃത്വത്തില്‍ കഞ്ചാവും മറ്റും വീട്ടില്‍ ശേഖരിച്ച ശേഷം ആവശ്യാനുസരണം വിവിധ സ്ഥലങ്ങളില്‍ നിമ്മി എത്തിച്ച്‌ കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന, ലിജു ഉമ്മന്റെ ആഡംബര കാറും നിമ്മിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പൊലീസ് പരിശോധനയില്‍ നിന്നു രക്ഷപ്പെട്ടിരുന്നത്. നിമ്മിയുടെ ഭര്‍ത്താവ് കായംകുളം സ്വദേശി സേതു എന്ന വിനോദ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ചത്. പൊലീസ് റെയ്ഡിനെത്തുമ്ബോള്‍ നിമ്മിയുടെ 8 വയസുള്ള മകനും 4 വയസുള്ള മകളും വീട്ടിലുണ്ടായിരുന്നു. ഇവരെ നിമ്മിയുടെ ബന്ധുവിന് പൊലീസ് കൈമാറി.

മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, മാവേലിക്കര എസ്.ഐ എബി പി.മാത്യു, എസ്.ഐ കെ.കെ.പ്രസാദ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ വൈ.ഇല്യാസ്, സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിനു വര്‍ഗീസ്, പ്രതാപചന്ദ്ര മേനോന്‍, എം.പ്രസന്നകുമാരി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, മനു, മുഹമ്മദ് ഷാഫി, ഗിരീഷ് ലാല്‍, ശ്രീകുമാര്‍, ജി.ഗോപകുമാര്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...