കുടിശ്ശിക അടച്ചു തീർക്കാത്തവരുടെ ഫ്യൂസ് ഊരാൻ കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ഡൗൺ കാലത്ത് ഉപയോക്താക്കളിൽ നിന്ന് 700 കോടിയോളം രൂപയുടെ കുടിശിക പിരിഞ്ഞു കിട്ടാനുണ്ടെന്ന് കെഎസ്ഇബി. നാളെ വരെ കുടിശ്ശിക അടച്ചു തീർക്കാത്തവരുടെ ഫ്യൂസ് ഊരുന്നതിന് നോട്ടിസ് നൽകുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള വ്യക്തമാക്കി. കുടിശിക പിരിഞ്ഞു കിട്ടാനുള്ളവരിൽ ഭൂരിപക്ഷവും വ്യവസായ, വാണിജ്യ ഉപയോക്താക്കളാണ്. അവർക്ക് കുടിശിക നാലോ അഞ്ചോ ഗഡുക്കളായി അടയ്ക്കാൻ സാവകാശം നൽകാൻ ബോർഡ് തയ്യാറാണ്. അങ്ങനെ സാവകാശം വാങ്ങിയവരുടെ ഫ്യൂസ് ഊരില്ലെന്നും എൻ എസ് പിള്ള അറിയിച്ചു.

പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനു പണം വേണമെന്നതിനാൽ കുടിശിക പിരിക്കാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് 5 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്ത് 250 മെഗാവാട്ട് ലാഭിക്കാനാണു ബോർഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 9 വാട്സിന്റെ ഒരു കോടി എൽഇഡി ബൾബാണ് ഇപ്പോൾ നൽകുന്നത്. 65 രൂപ വിലയുള്ള ഇതിനു മൂന്നു വർഷത്തെ വാറന്റിയുണ്ടെന്നും ചെയർമാൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...