കാറില്‍ കടത്തിയ 140 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊടകര :  കാറില്‍ കടത്തിയ 140 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശികളായ സ്വദേശി വടക്കേലന്‍ വീട്ടില്‍ ടോംജിത്ത് (25), ആലുവ കൂട്ടേടത്ത് വീട്ടില്‍ വിന്‍സന്റ് (30) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് പേരാമ്പ്ര അപ്പോളോ ജംഗ്ഷനില്‍ വച്ച്‌ കൊടകര പോലിസാണ് കഞ്ചാവുകടത്ത് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ആന്ധയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവ് പൊതികള്‍ കാറിന്‍റെ ഡിക്കിയിലാണ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവര്‍ വിവിധ കേസുകളിലെ പ്രതികളാണെന്ന് പോലിസ് അറിയിച്ചു. കൊടകര എസ്‌ഐ ജെയ്‌സന്‍, എസ്‌.എച്ച്‌.ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനൊപ്പം ചാലക്കുടി ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്‌കാഡിലെ അംഗങ്ങളും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...