തൃശൂര്‍ : 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി. കാറിന്റെ ബോണറ്റില്‍ വെച്ചാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച് ഇന്ന് രാവിലെയാണ് പ്രതികള്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒന്‍പതു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം കല്ലറ സ്വദേശികളാണ്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായവര്‍.
കഞ്ചാവ് കടത്താന്‍ ശ്രമിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.