10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി. കാറിന്റെ ബോണറ്റില്‍ വെച്ചാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച്‌ ഇന്ന് രാവിലെയാണ് പ്രതികള്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒന്‍പതു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം കല്ലറ സ്വദേശികളാണ്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായവര്‍.

കഞ്ചാവ് കടത്താന്‍ ശ്രമിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...