Sunday, April 20, 2025 2:43 pm

ചാ​ടി​പ്പോ​യ ക​ഞ്ചാ​വ് കേ​സിലെ പ്ര​തിയെ കാ​മു​കിയുടെ വീട്ടില്‍ നിന്നും പോലീ​സ് പൊക്കി

For full experience, Download our mobile application:
Get it on Google Play

ബാ​ലു​ശ്ശേ​രി : പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍​നി​ന്ന്​ ചാ​ടി​പ്പോ​യ ക​ഞ്ചാ​വ് കേ​സ്​ പ്ര​തി മു​ഹ​മ്മ​ദ് സ​റീ​ഷി​നെ (24) പൊ​ന്നാ​നി​യി​ല്‍ കാ​മു​കി​യെ കാ​ണാ​നെ​ത്തി​യപ്പോള്‍​ പോലീ​സ് പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ല്‍ 4.200 കി​.ഗ്രാം കഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്​ മു​ഹ​മ്മ​ദ് സ​റീ​ഷി​നെ​യും കൂ​ട്ടു​പ്ര​തി​യാ​യ മുഹമ്മദ് ഹര്‍ഷാദി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

രാ​ത്രി പ്ര​തി​ക​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​ഖേ​ന മ​ജി​സ്ട്രേ​ട്ടിന്റെ മുമ്പില്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോലീ​സി​നെ ത​ള്ളി​വീ​ഴ്ത്തി പ്ര​തി​ക​ള്‍ ഓ​ടി​ര​ക്ഷ​പെ​ട്ട​ത്. കൂ​ട്ടു​പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഹ​ര്‍​ഷാ​ദി​നെ ഓ​ടി​ച്ച്‌ പിടിച്ചെങ്കി​ലും മു​ഹ​മ്മ​ദ് സ​റീ​ഷ് ര​ക്ഷ​പെടു​ക​യാ​യി​രു​ന്നു.

‌രാ​ത്രി​ത​ന്നെ പോ​ലീ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​റ​മ്പു​ക​ളി​ലും പു​ല​രു​വോ​ളം തിര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്രതിയെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്​​റ്റേ​ഷ​നു​ക​ളി​ലും വി​വ​രം കൈ​മാ​റു​ക​യും ജി​ല്ല അ​തി​ര്‍​ത്തി​ക​ളി​ലും മ​റ്റും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ര​ക്ഷ​പെട്ട പ്ര​തി അ​ന്ന് രാ​ത്രി ബാ​ലു​ശ്ശേ​രി കോ​ട്ട​ന​ട ഭാ​ഗ​ത്തെ ആ​ളി​ല്ലാ​ത്ത വീ​ടി​‍ന്റെ ടെ​റ​സ്സി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ച്ച​ശേ​ഷം രാ​വി​ലെ​യോ​ടെ പേ​രാ​മ്പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ത്ത​ശേ​ഷം തൃ​ശൂ​ര്‍ കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​യി അ​വി​ടെ ക​റ​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഗു​രു​വാ​യൂ​രി​ലെ​ത്തി അ​വി​ടെ​നി​ന്ന്​ പൊന്നാ​നി​യി​ലെ ഒ​രു മ​ത​സ്ഥാ​പ​ന​ത്തി​ല്‍ താ​മ​സി​ക്കു​ന്ന കാ​മു​കി​യെ കാ​ണാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പോലീസി​​‍ന്റെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത്.

പൊ​ന്നാ​നി​യി​ല്‍ കാ​മു​കി​യു​ണ്ടെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. പൊ​ന്നാ​നി പോലീ​സി​‍െന്‍റ സ​ഹാ​യ​ത്തോ​ടെ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഇ.​പി. പൃ​ഥ്വി​രാ​ജി​‍ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പൊ​ന്നാ​നി​യി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ എ​റ​ണാ​കു​ള​ത്തും കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ല​ഹ​രി​വ​സ്തു വി​ല്‍​പ്പന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ക്ക​നാ​ട് സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വെ എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച്‌ ല​ഹ​രി​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​വു​മാ​യി മു​ഹ​മ്മ​ദ് സ​റീ​ഷി​ന് ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പറഞ്ഞു. എ​സ്.​ഐ. മ​ധു, എ.​എ​സ്.​ഐ​മാ​രാ​യ പൃ​ഥ്വി​രാ​ജ്, സ​ജീ​വ​ന്‍, റ​ഷീ​ദ്, ഡ്രൈ​വ​ര്‍ ഗ​ണേ​ശ​ന്‍ എ​ന്നി​വ​രും പോലീ​സ് സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കിട്ടോ​ടെ ബാ​ലു​ശ്ശേ​രി പോലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വീഡി​യോ കോ​ണ്‍ഫ​റ​ന്‍​സ് വ​ഴി പേ​രാ​മ്പ്ര കോ​ട​തിയില്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന്...

മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം ; മൂന്നുപേര്‍ക്ക് പരിക്കേറ്റു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേര്‍ക്ക്...

വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

0
തിരുവനന്തപുരം : വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ അജിത് കുമാറിന്...

സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം നേതാക്കള്‍

0
തിരുവനന്തപുരം : സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരത്തെ വിമര്‍ശിച്ച്‌ സിപിഐഎം...