തുമ്പമണ്ണില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുമ്പമണ്ണില്‍ വാടകവീടെടുത്ത് കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്നയാള്‍ കടന്നുകളഞ്ഞു. കണ്ണൂര്‍ വെളിയന്നൂര്‍ സ്വദേശി ഷംനത്താണ് (21) പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നൂറനാട് സ്വദേശി മഹേഷാണ് കടന്നുകളഞ്ഞത്. ചെന്നീര്‍ക്കര ഐ.ടി.ഐക്ക് സമീപത്ത് യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗവും വില്‍പനയും വ്യാപകമാണെന്നുള്ള വിവരത്തി‍െന്റ അടിസ്ഥാനത്തിലാണ് എക്സൈസ് നാര്‍കോട്ടിക് സെല്‍ സി.ഐ എസ്.ഷിജുവി‍ന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശംവെച്ച മൂന്ന് യുവാക്കളെ എക്സെസ് സംഘം പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാടകവീട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് കച്ചവടം നടത്തുന്ന രണ്ടംഗ സംഘത്തി‍ന്റെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് തുമ്പമണ്‍ വായനശാലക്ക് സമീപം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഷംനത്തിനെ രണ്ടരക്കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തു. നൂറനാട് സ്വദേശി മഹേഷാണ് വാടകവിട് തരപ്പെടുത്തിയിരുന്നത്. പ്രിവന്റിവ് ഓഫിസര്‍മാരായ ഹരികുമാര്‍, ഹരീഷ്, ഉദ്യോഗസ്ഥരായ ബിനു വര്‍ഗീസ്, രാധാകൃഷ്ണപിള്ള രാജേഷ്, ആകാശ്, ഗീതാലക്ഷ്മി, കവിത തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...