കാലങ്ങളായി കഞ്ചാവ് വില്‍പന ; ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ലൈസന്‍സില്ലാതെ – കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.3 കിലോയോളം കഞ്ചാവും 0.9 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ പിടിക്കപ്പെട്ട റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെയുള്ള 10 പ്രതികളുമാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുക്കാര്‍. റിസോര്‍ട്ട് വാടകയ്ക്കെടുത്ത് വന്‍ കഞ്ചാവ് വില്‍പ്പനയാണ് കാലാകാലങ്ങളായി സംഘം നടത്തി വന്നത്. ഒരാളുടെ പേരിലുള്ള റിസോര്‍ട്ടില്‍ മറ്റു 9 പേരും നടത്തിപ്പുക്കാരാണ്. കോടതിയില്‍ ഹാജരാക്കിയ പത്തു പേരെയും വര്‍ക്കല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 25 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

തച്ചക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ സോണിയുടെ മകന്‍ ഷൈജു, വര്‍ക്കല മുണ്ടയില്‍ മേലെ പാളയത്തില്‍ വീട്ടില്‍ സുനിലിന്റെ മകന്‍ വിഷ്ണു, വര്‍ക്കല ശ്രീനിവാസപുരം നാസിമുദീന്റെ മകന്‍ നാദിര്‍ ഷാ, വര്‍ക്കല ശ്രീനിവാസപുരം വീട്ടില്‍ ഷിജുവിന്റെ മകന്‍ സലിം, വര്‍ക്കല ഓടയം സഫീയുള്ള അല്‍ അമലിന്റെ മകന്‍ സല്‍മാന്‍, പരവൂര്‍ കുറമണ്ഡല്‍ നൗഷാദിന്റെ മകന്‍ നിഷാദ്, പറവൂര്‍ നെടുങ്ങോലം ശശികുമാറിന്റെ മകള്‍ കൃഷ്ണ പ്രിയ, പോത്തന്‍കോട് അബ്ദുല്‍ സലാമിന്റെ മകന്‍ ആഷിഖ് , കല്ലറ കുറഞ്ഞിലിക്കാട് തല്‍ഹത്തിന്റെ മകന്‍ സല്‍മാന്‍. പറവൂര്‍ പൂതക്കുളം ശ്രീബാലാണ് നായരുടെ മകന്‍ സന്ദേഷ് എന്നിവടരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും രണ്ട് മോട്ടോര്‍ സൈക്കിളുകളും ഒരുകാറും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്

കഞ്ചാവ് കച്ചവടത്തിലെ പരിചയം കൃഷ്ണപ്രിയയെയും ഒമ്പത് സുഹൃത്തുക്കളെയും കൊണ്ടെത്തിച്ചത് റിസോര്‍ട്ട് ബിസിനസിലേയ്ക്കായിരുന്നു. റിസോര്‍ട്ടിന്റെ മറവില്‍ മയക്കുമരുന്ന് വില്പനയുടെ സാദ്ധ്യതകള്‍ മനസിലാക്കിയ സംഘം 2 വര്‍ഷത്തോളമായി കഞ്ചാവ് വില്‍പ്പനയുമായി സജീവമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനു മുമ്‌ബൊരിക്കലും പിടിക്കപ്പെടാത്തത് പ്രതികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയായിരുന്നു. അതുകൊണ്ട് തന്നെ യാതൊരു മുന്‍കരുതലുകളും എടുക്കാത്തതാണ് 7 കിലോയിലധികം കഞ്ചാവ് പിടികൂടാന്‍ കാരണം ആയതെന്നും പോലീസ് വ്യക്തമാക്കുന്നു.

ചെറിയ ചെറിയ കഞ്ചാവ് വാഹകര്‍ ആയിരുന്നവര്‍ പിന്നീട് ഒന്നിച്ചു കൂടി റിസോര്‍ട്ട് എന്ന ആശയത്തിലേക്ക് ഒന്നിക്കുകയായിരുന്നു. റിസോര്‍ട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെയും വിദേശികളെയും ലക്ഷ്യമിട്ടായിരുന്നു റിസോര്‍ട്ടിലെ കഞ്ചാവ് വില്‍പന. പെര്‍മിറ്റ് ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതും. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ ദിവ്യ വി ഗോപിനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ്പി വീ. റ്റി .രാശി, വര്‍ക്കല ഡിവൈഎസ്പി പി. നിയാസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കിലര്‍, വര്‍ക്കല സി ഐ വിഎസ് പ്രശാന്ത് എസ് ഐ അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...