കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ആള്‍ പോലീസ് വലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ആള്‍ പോലീസ് വലയില്‍. കൊല്ലം ജില്ല കേന്ദ്രീകരിച്ച്‌ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പോലീസിന്റെ വലയിലാകുന്നത്. വീട്ടിനുള്ളില്‍ ട്രോളി ബാഗിലാക്കി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഡാന്‍സാഫ് ടീമും ഇരവിപുരം പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയില്‍ നടന്ന റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൈതപ്പുഴ പാലത്തിനടുത്ത് സുനില്‍ മന്ദിരത്തില്‍ അനു എന്നു വിളിക്കുന്ന അനില്‍കുമാറിന്റെ വീട്ടില്‍ നിന്നുമാണ് പോലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പിടിയിലായിട്ടുണ്ട്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്‌ട്രോണിക് ത്രാസും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതിനായി വാങ്ങി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...