ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു : യുപി സർക്കാരിനെതിരെ കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ് : ഉത്തര്‍പ്രദേശ് പശു കശാപ്പ് തടയല്‍ നിയമം (1955) വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും നിരപരാധികള്‍ക്കെതിരെ ഉപയോഗിക്കുന്നതായും അലഹബാദ് ഹൈക്കോടതി. ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട് ഹൈക്കോടതി. നിയമത്തിന്റെ മൂന്ന്, അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ കേള്‍ക്കുമ്പോഴാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി സിദ്ധാര്‍ഥിന്റെ നിരീക്ഷണം.

അധികൃതര്‍ മാംസം കണ്ടെടുക്കുമ്പോഴെല്ലാം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാതെ പശു മാംസമായി ചിത്രീകരിക്കുന്നു. അധിക കേസുകളിലും മാംസം പരിശോധനക്ക് അയക്കുന്നില്ല. ആരോപിതര്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയുകയാണെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ് നിരീക്ഷിച്ചു.

എഫ് ഐ ആറില്‍ ആരോപണമില്ലെങ്കിലും ഒരു മാസത്തിലേറെയായി ജയിലിലാണ് റഹ്മുദ്ദീന്‍. മാത്രമല്ല, മാംസം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുമില്ല. ഇദ്ദേഹത്തിന് വിവിധ വ്യവസ്ഥകള്‍ പ്രകാരം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...