സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സിനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സിനെ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എന്‍ ഐ എ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യു എ ഇ നാടുകടത്തിയതിനെ തുടര്‍ന്നാണ് റബിന്‍സ് കേരളത്തില്‍ ഇറങ്ങിയത്.

ഫൈസല്‍ ഫരീദുമായി സ്വര്‍ണക്കടത്ത് ഏകോപനം ചെയ്തയാളാണ് റബിന്‍സെന്ന് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രധാന പ്രതികള്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തിന് ഇയാള്‍ ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തു.

അധോലോക സംഘമായ ഡി കമ്പനിയുമായി അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചിരുന്നു. ടാന്‍സാനിയയില്‍ റമീസിനൊപ്പം പോയിട്ടുണ്ടെന്ന് എന്‍ ഐ എ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഇനി പിടികിട്ടാനുള്ള പ്രധാന പ്രതി ഫൈസല്‍ ഫരീദാണ്. ഇയാള്‍ യു എ ഇയിലാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...