നാഗർകോവിൽ : കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ പോലീസിന്റെ പിടിയിലായി. നാഗർകോവിലാണ് സംഭവം. വള്ളിയൂർ പാറയടി സ്വദേശി രാമ്മയ്യ (38), തൂത്തുകുടി സ്വദേശി അന്തോണി സുരേഷ് (54) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് കിലോ കഞ്ചാവും ഒരു ബൈക്കും ഒരു വെയ്റ്റിംഗ് മെഷീനും മൂന്ന് മൊബൈൽ ഫോണും ഒരു കത്തിയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ആരുവാമൊഴിയിൽ വെച്ച് കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആരുവാമോഴി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.