പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കഞ്ചാവ് സംഘം കടന്നുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കഞ്ചാവ് സംഘം കടന്നുകളഞ്ഞു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ ആനന്ദിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് കടന്നു കളഞ്ഞതെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം. 3 പേരാണ് പരിശോധനക്കെത്തിയ സംഘത്തിലുണ്ടായിരുന്നത്. സംഘം എത്തിയപ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ പിടിയിലാകുമെന്ന് തോന്നിയപ്പോഴാണ് സംഘം ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നു കളഞ്ഞത്. ശ്രീ ആനന്ദിന്റെ കാലിലൂടെ കാ‍ർ കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥ‍ർ പറയുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...