മെട്രോ തൂണുകള്‍ക്കിടയില്‍ വളര്‍ത്തിയ രാജമല്ലി ചെടികള്‍ക്കൊപ്പം കഞ്ചാവ് തൈ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെട്രോ തൂണുകള്‍ക്കിടയില്‍ വളര്‍ത്തിയ രാജമല്ലി ചെടികള്‍ക്കൊപ്പം കഞ്ചാവ് തൈ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടത്ത് നടത്തിയ പരിശോധനയിലാണ് റെനെ മെഡിസിറ്റി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തില്‍ എക്‌സൈസ് സംഘം ചെടി വളര്‍ന്നുനില്‍ക്കുന്നത് തിരിച്ചറിഞ്ഞത്. ഇതിന് ഏകദേശം നാലുമാസം പ്രായം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. 130 സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളുമുള്ള ചെടിയാണ് കണ്ടെത്തി നശിപ്പിച്ചതെന്ന് എക്‌സൈസ് സിഐ അന്‍വര്‍സാദത്ത് അറിയിച്ചു. ഇവിടെ ട്രാഫിക് സിഗ്‌നലിന് സമീപത്ത് 516, 517 പിലറുകള്‍ക്കിടയില്‍ ചെടികള്‍ വച്ചു പരിപാലിക്കാന്‍ കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

രാജമല്ലി ചെടികള്‍ക്കൊപ്പമാണ് ഇവ നിന്നിരുന്നത് എന്നതിനാല്‍ തിരിച്ചറിയാനും പ്രയാസമായിരുന്നെന്നും നല്ല കരുത്തോടയാണ് വളര്‍ന്നിരുന്നതെന്നും ആരെങ്കിലും മനഃപ്പൂര്‍വം വളര്‍ത്തിയത് തന്നെയാകാനാണ് സാധ്യതയെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെയുള്ള സിസിടിവി ഉള്‍പെടെ പരിശോധിക്കാനും ചെടി നട്ടുവളര്‍ത്തിയവരെ പിടികൂടാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചെടികള്‍ പരിപാലിച്ചിരുന്നവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി ; ദുഃഖം സഹിക്കാനാവാതെ തൂങ്ങിമരിച്ച് 15കാരി

0
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ...

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...