ചാലക്കുടി : ചാലക്കുടിക്ക് സമീപം കൊളത്തൂരില്‍ ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറ് കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കൊല്ലം ഏഴുകോണ്‍ സ്വദേശികളായ മൂന്ന് പേരാണ് പോലീസ് വലയില്‍ കുടുങ്ങിയത്. വിപണിയില്‍ ഒരു കോടിയിലധികം വിലവരുന്ന കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്. ഹാരിസ്, ആഷിഖ്, രാഹുല്‍ എന്നിവരാണ് പിടിയിലായവര്‍. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലണ് മൂവര്‍ സംഘം കുടുങ്ങിയത്.
ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്താനായിരുന്നു ശ്രമം. ടുണിയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ഇത് വന്‍ ലാഭമുള്ള കച്ചവടമാണെന്ന് മനസ്സിലാക്കിയാണ് മിക്കവരും കഞ്ചാവ് കടത്തിലേക്ക് തിരിയുന്നത്.