ശബരിമലയിലെത്തുന്ന തൊഴിലാളികള്‍ക്കു വേണ്ടി കഞ്ചാവ് എത്തിച്ചു ; യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിലെത്തുന്ന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ച ഒന്നര കിലോ കഞ്ചാവുമായി മണിമലയില്‍ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മണിമല തേക്കനാല്‍ വീട്ടില്‍ ബോബിന്‍ ജോസ്(32) ആണ് അറസ്റ്റിലായത്. വാടകവീട്ടില്‍ കഞ്ചാവു സൂക്ഷിച്ചു രഹസ്യമായി പായ്ക്കറ്റിലാക്കി വില്‍പ്പനക്കാരെ ഏല്‍പ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും അധികൃതര്‍ പറഞ്ഞു. കഞ്ചാവ് തൂക്കുന്നതിന് ഉപയോഗിച്ച ത്രാസ്, വലിക്കാന്‍ ഉപയോഗിക്കുന്ന ഒന്‍പത് പായ്ക്കറ്റ് ഒ.സി.ബി.പേപ്പര്‍ എന്നിവയും കണ്ടെടുത്തു. മൂന്നുഗ്രാം കഞ്ചാവ് 500 രൂപ നിരക്കിലാണു വിറ്റിരുന്നത്.

ഓണ്‍ലൈന്‍ പണമിടപാട് വഴിയും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കി അതുവഴിയും വിപണനം നടത്തി വന്നതായി ചോദ്യം ചെയ്യലില്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന തൊഴിലാളികള്‍ക്കായാണ് ഇപ്പോള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നാണ് പൊന്‍കുന്നം എക്‌സൈസ് സംഘം പറഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി എരുമേലി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നിജുമോന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ മോഹന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ എസ്. ശേഖര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.ആര്‍.രതീഷ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.പി.സുനില്‍, റെജികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ബോബിന്‍ ജോസിനെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...