ചെടികള്‍ കൊണ്ടു വരുന്ന ലോറിയില്‍ നിന്ന് 65 കിലോ കഞ്ചാവ് പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വടക്കഞ്ചേരിയില്‍ ചെടി വില്‍പ്പനയുടെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ സുനു ആന്റണി, നിഖില്‍ എന്നിവരെയാണ് സ്‌റ്റേറ്റ് എക്സൈസ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ലോറിയുടെ രഹസ്യ അറയില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

ആന്ധ്രയില്‍ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ലോറിയില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ നേരിട്ട് എത്തിച്ച്‌ നല്‍കുകയാണ് പതിവെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. എക്സൈസ് സ്റ്റേറ്റ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ്  സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് ഒരാഴ്‌ച വാഹനത്തിന്റെ  നീക്കം പിന്തുടര്‍ന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് കടത്ത് സംഘം സ്‌റ്റേറ്റ് സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ്  സ്ക്വാഡിന്റെ  പരിശോധനയില്‍പ്പെട്ടത്.

പുറമെ നിന്ന് നോക്കിയാല്‍ വില്‍പ്പനയ്ക്കുള്ള ചെടിയുമായി പോകുന്ന ലോറിയായേ തോന്നുകയുളളൂ. യാതൊരു സംശയത്തിനും ഇടയില്ലാതെയായിരുന്നു കടത്ത്. മാവും പ്ലാവും ചാമ്പയും തുടങ്ങി വിവിധ ചെടികളുടെ തൈകള്‍ ലോറിയുടെ മുകളിലായുണ്ട്. ഇതിനു താഴെയുള്ള രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...