കഞ്ചാവ് കൈവശം വെച്ച പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വില്‍ക്കാനായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പ്രതിക്ക് മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. തിരുവല്ല പോലീസ് സ്റ്റേഷനില്‍ 2017 നവംബര്‍ 15 ന് രജിസ്റ്റര്‍ ചെയ്ത. കേസിലെ പ്രതി കടമാന്‍കുളം ചാമക്കുന്നില്‍ ബേസിലാല്‍ സി മാത്യുവിനെയാണ് (34) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലു മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡില്‍ മാരുതി കാറില്‍ സ്റ്റെപ്പിനി ടയറിന്റെ കവറിനുള്ളില്‍ പ്ലാസ്റ്റിക് പൊതികളില്‍ സൂക്ഷിച്ചനിലയില്‍ കടത്തിക്കൊണ്ടുവന്ന 1.1 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി പി.എസ് സൈമ ശിക്ഷ വിധിച്ചത്.

പ്രോസീക്യൂഷനുവേണ്ടി അഡ്വ.കെ.പി സുഭാഷ് കുമാര്‍ ഹാജരായി. അന്നത്തെ തിരുവല്ല എസ്.ഐ ബി.വിനോദ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍, അന്നത്തെ സി.ഐയും ഇപ്പോള്‍ തിരുവല്ല ഡിവൈ.എസ്.പിയുമായ ടി.രാജപ്പനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...